CLICK HERE TO VIEW IN YOUR BROWSER

കെ-റെയിലിനെക്കുറിച്ച്

ട്രെയിൻ ഗതാഗതരംഗത്ത് അടിസ്ഥാനസൗകര്യവികസനം സാധ്യമാക്കുന്നതിനായി സംസ്ഥാന ഗവൺമെന്റിന്റെയും റെയിൽവെ മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തിൽ രൂപീകൃതമായ സംയുക്തസംരംഭമാണ് കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെ-റെയിൽ).

റെയിൽവെയുടെ അടിസ്ഥാന സൗകര്യവികസനം, പുനർവികസനം,പ്രവർത്തനം, പരിപാലനം എന്നീ മേഖലകളിലും യാത്രികർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഭൗതികസാഹചര്യമൊരുക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്ന പ്രമുഖ സ്ഥാപനമാവാനാണ് കെ-റെയിൽ ലക്ഷ്യമിടുന്നത്. 

സംഭവങ്ങളും
സമകാലികവിവരങ്ങളും

സിൽവർലൈൻ പദ്ധതിയുടെ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട്: മുഖ്യമന്ത്രി 
സിൽവർലൈൻ അർദ്ധ അതിവേഗ പദ്ധതിയുമായി ബന്ധപെട്ടു നിരവധി ചോദ്യങ്ങളാണ് ഇക്കുറി സാമാജികർ നിയമസഭയിൽ ഉന്നയിച്ചത്. അംഗങ്ങളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡോ. മാത്യു കുഴൽനാടൻ, സണ്ണി ജോസഫ് തുടങ്ങിയവർ  സിൽവർലൈൻ പദ്ധതിയുടെ നിലവിലെ സ്ഥിതിയെക്കുറിച്ചു മുഖ്യമന്ത്രിയോട് ആരാഞ്ഞു. പദ്ധതിക്കായി കെ-റെയിൽ, പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയിരുന്നോ എന്നും അവർ ആരാഞ്ഞു.
 
സിൽവർലൈൻ ഒരു റെയിൽവേ പദ്ധതിയാണെന്നും രാജ്യത്ത് റെയിൽ പദ്ധതികൾക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതിക്ക് ദോഷം വരുത്താത്തതും മലിനീകരണം കുറഞ്ഞതുമായ ഒരേയൊരു ഗതാഗത മാർഗ്ഗമായതിനാൽ മന്ത്രാലയം മുൻകൂർ അനുമതി വാങ്ങുന്നതിൽ നിന്ന് റെയിൽവേ പദ്ധതികളെ ഒഴിവാക്കിയിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ടു കെ-റെയിൽ ത്വരിത പാരിസ്ഥിതിക പഠനം നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. മൂന്നു മാസക്കാലയളവിൽ പൂർത്തിയാക്കിയതാണ് ത്വരിത പാരിസ്ഥിതിക പഠനം. ഇതിന്റെ വിശദമായ റിപ്പോർട്ട് കെ-റെയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. പരിസ്ഥിതിയോടുള്ള പ്രതിബദ്ധത നിർവഹിക്കുന്നതിന്റെ ഭാഗമായി ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന വിശദമായ ഇ ഐ എ കെ-റെയിൽ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

സിൽവർലൈനിന്റെ വിശദ പഠന റിപ്പോർട്ട്  റെയിൽവേ ബോർഡിന്റെ പരിഗണനയിലാണെന്നും വിദേശ ധനസഹായ ഏജൻസികളുമായി വായ്പ ലഭ്യമാക്കുന്നതിനു ചർച്ചകൾ തുടങ്ങാനുള്ള അനുമതി  നൽകുന്നതിന് കേന്ദ്ര സാമ്പത്തിക വകുപ്പിനോട് നീതി ആയോഗ് ശുപാർശ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുടെ അന്തിമ അനുമതിക്കായി സംസ്ഥാന സർക്കാർ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവർത്തനങ്ങൾക്കായി കിഫ്ബി ഇതിനകം 2100 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റെയിൽവേ മന്ത്രി വി അബ്ദുറഹിമാൻ സിൽവർലൈനുമായി ബന്ധപ്പെട്ട് നിയമസഭസാമാജികർക്ക് മറുപടി നൽകി  
സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടു നിയമസഭയിൽ വിവിധ അംഗങ്ങളിൽ നിന്നു ഉയർന്ന ചോദ്യങ്ങൾക്ക് റെയിൽവേ മന്ത്രി വി അബ്ദുറഹിമാൻ മറുപടി നൽകി. സിൽവർലൈനിന്റെ വിശദമായ പ്രോജക്ട് റിപ്പോർട്ട് റെയിൽവേ ബോർഡിന് സമർപ്പിച്ചിട്ടുണ്ടെന്നും അവരുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. പദ്ധതിയുടെ സ്ഥലമെടുപ്പും ധനസഹായവും സംബന്ധിച്ച നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് മുതൽ തിരൂർ വരെ സിൽവർലൈനിന്റെ അലൈൻമെന്റ് പ്രത്യേക ഇടനാഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും. തിരൂർ മുതൽ കാസർഗോഡ് വരെ നിലവിലെ റെയിൽ പാതക്ക് സമാന്തരമായിട്ടാകും പ്രവർത്തിക്കുക എന്ന് മന്ത്രി പറഞ്ഞു.

നിലമ്പൂർ-നഞ്ചൻഗോഡ് റെയിൽവേ പാതയുടെയും തലശ്ശേരി-മൈസൂർ പാതയുടെയും സാധ്യതാ പഠന റിപ്പോർട്ടുകൾ റെയിൽവേ ബോർഡിന് സമർപ്പിച്ചതായും മന്ത്രി നിയമസഭയെ അറിയിച്ചു. കൊങ്കൺ റെയിൽവേ ബോർഡിന്റെ പരിഗണയിലാണ് ഈ റിപോർട്ടുകൾ. കർണാടക സർക്കാർ അംഗീകാരം നൽകുന്ന മുറക്ക് രണ്ട് പദ്ധതികളും ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അങ്കമാലി-എരുമേലി ശബരി പാതയുടെ ചെലവിന്റെ പകുതി സംസ്ഥാന സർക്കാർ വഹിക്കുമെന്ന് റെയിൽവേ മന്ത്രാലയത്തെ അറിയിച്ചതായും മന്ത്രി പറഞ്ഞു.
 സിൽവർലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് പ്രാരംഭ പ്രവർത്തനങ്ങൾക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം 

സിൽവർലൈൻ അർദ്ധ അതിവേഗ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ പ്രാരംഭ പ്രവർത്തനങ്ങൾക്ക് സംസ്ഥാന മന്ത്രിസഭ അനുമതി നൽകി. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലെ വിവിധ വില്ലേജുകളിലെ 955.13 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് അനുമതി നൽകിയത്. 2013 ലെ ഭൂമി ഏറ്റെടുക്കൽ, പുനരധിവാസ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലെ 955.13 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണു അനുമതി നൽകിയത്. പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിനായി സർവ്വേ നമ്പറുകളോടെയുള്ള ഉത്തരവും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ടു സാമൂഹ്യ ആഘാത പഠനം നടത്തുന്നതിന് ഏജൻസിയിൽ ഏല്പിക്കുകയും ആ പഠന റിപ്പോർട് പരിശോധിക്കാൻ ഒരു വിദഗ്ദ്ധ സമിതിയെ രൂപീകരിക്കും. റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി ലഭിക്കുന്ന മുറക്ക് മാത്രമാകും ഭൂമി ഏറ്റെടുക്കുക.

ഭൂമി ഏറ്റെടുക്കലിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഒരു ഡെപ്യൂട്ടി കളക്ടറെ പ്രത്യേക ഡ്യൂട്ടിയിൽ നിയോഗിച്ചു. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ മതിയായ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ 11 തഹസിൽദാർമാരെയും മന്ത്രിസഭ തീരുമാനിച്ചു ഉത്തരവായി.
രാജ്യത്ത് കാർബൺ രഹിത ഗതാഗത ശൃംഖല ഒരുക്കുന്നതിന് സർക്കാർ പ്രതീക്ഷയോടെ കാണുന്ന പ്രധാന പദ്ധതികളിൽ ഒന്നാണ് സിൽവർലൈൻ: നീതി ആയോഗ് സിഇഒ

കാർബൺ രഹിത ഗതാഗത ശൃംഖല രാജ്യത്താകെ നിർമ്മിക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട  ഗതാഗത പദ്ധതികളിലൊന്നാണ് സിൽവർലൈൻ അർദ്ധ അതിവേഗ റെയിൽ പദ്ധതിയെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്.  സിൽവർലൈൻ പദ്ധതി  രാജ്യത്തെ പ്രധാനപ്പെട്ട ഗതാഗത പദ്ധതികളിലൊന്നാണെന്ന് അദ്ദേഹം വിലയിരുത്തി. നീതി ആയോഗും വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടും (ഡബ്ല്യുആർഐ) സംഘടിപ്പിച്ച ഒരു ഡെക്കാർബണൈസിംഗ് ട്രാൻസ്പോർട്ട് ഫോറം ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് അദ്ദേഹം സിൽവർലൈൻ പദ്ധതിയെ പരാമർശിച്ചത്.  "മറ്റ് പല പദ്ധതികൾക്കൊപ്പം, കേരളത്തിലെ സിൽവർലൈൻ സെമി ഹൈ-സ്പീഡ് റെയിൽ പദ്ധതിയും രാജ്യത്തെ ഗതാഗത ശൃംഖല കാർബൺ വിമുക്തമാക്കാൻ സഹായിക്കുന്ന ഒരു പ്രധാന പദ്ധതിയാണ്," അദ്ദേഹം പറഞ്ഞു.
കുപ്രചാരണം vs യാഥാർത്ഥ്യം


നിലവിലുള്ള പാതക്ക് സമാന്തരമായി പുതിയ പാത നിര്‍മ്മിച്ചാല്‍ സില്‍വര്‍ലൈന്‍ ആവശ്യമില്ല?


നിലവിലുള്ള പാതക്ക് സമാന്തരമായി തിരുവനന്തപുരവും കാസര്‍ഗോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന മൂന്നാമത്തെയും നാലാമത്തെയും പാതയായി നിര്‍ദേശിക്കപ്പെട്ടതാണ് സില്‍വര്‍ലൈന്‍. 200 കിലോമീറ്റര്‍ പ്രവര്‍ത്തന വേഗത വിഭാവനം ചെയ്ത റെയില്‍ പദ്ധതിയായത് കൊണ്ട് തന്നെ നിലവിലുള്ള പാതക്ക് സമാന്തരമായി തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെയുള്ള അസംഖ്യം കൊടും വളവുകളും അസമമായ ഭൂപ്രദേശവും ഉള്ളതിനാല്‍ സമാന്തരമായി പുതിയ  
അതിവേഗ പാത പ്രായോഗികമല്ല. അതിനാലാണ്, തിരുവനന്തപുരത്തിനും തിരൂരിനുമിടയില്‍ ഒരു ഗ്രീന്‍ ഫീല്‍ഡ് പാത നിര്‍ദ്ദേശിക്കപ്പെട്ടത്. എന്നാല്‍, തിരൂരിനും കാസര്‍ഗോഡിനുമിടയില്‍ നിലവിലുള്ള റെയില്‍ പാതയില്‍ കൊടുംവളവുകള്‍ അധികമില്ലാത്തതിനാല്‍ തന്നെ നിലവിലുള്ള പാതയോട് ചേര്‍ന്നാണ് സില്‍വര്‍ലൈന്‍  ആസൂത്രണം ചെയ്തിരിക്കുന്നത്.
തീവണ്ടികളുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ സില്‍വര്‍ലൈന് പ്രസക്തിയുണ്ടാകില്ല?

ഇന്ത്യന്‍ റെയില്‍വേ നിലവില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ദില്ലി-ആഗ്ര സെക്ടറില്‍ ഗതിമാന്‍ എക്സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ട്. ഡല്‍ഹി-മുംബൈ, ഡല്‍ഹി-ഹൗറ എന്നീ സെക്ഷനുകളില്‍ വേഗത 130 കിലോമീറ്ററില്‍ നിന്ന് 160 കിലോമീറ്ററായി ഉയര്‍ത്താനും റെയില്‍വേക്ക് പദ്ധതിയുണ്ട്. നിലവിലെ റെയില്‍വേ പദ്ധതി പ്രകാരം, അടുത്ത ഘട്ടത്തില്‍ 130 കിലോമീറ്ററിലേക്ക് വേഗത വര്‍ദ്ധിപ്പിക്കുന്നതിന് ഗോള്‍ഡന്‍ ക്വാഡ്രിലാറ്ററല്‍ ലൈന്‍ (ദില്ലി, മുംബൈ, ചെന്നൈ, ഹൗറ എന്നിവയുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈന്‍) ആണ് പരിഗണിക്കുന്നത്. നിലവില്‍ കേരളത്തിലെ റെയില്‍വേ സെക്ഷനുകളില്‍ ഒന്നും തന്നെ വേഗ പരിധി കൂട്ടുന്നതിന് റെയില്‍വേക്ക് പദ്ധതിയില്ല.

തിരുവനന്തപുരം-കാസര്‍ഗോഡ് സെക്ഷനുകളില്‍ ഇപ്പോള്‍ 626 വളവുകളുണ്ട്. ഇവയൊക്കെ നേരെയാക്കി നിലവിലുള്ള റെയില്‍ ഘടനകള്‍, പാലങ്ങള്‍, റെയില്‍ പാത എന്നിവ ശക്തിപ്പെടുത്തിയാല്‍ മാത്രമേ കേരളത്തിലെ റെയില്‍ ഗതാഗതം വേഗത്തിലാക്കാന്‍ കഴിയൂ.

കേരളത്തിനു പുറത്തുള്ള സെക്ടറുകളില്‍ ശരാശരി 102കിലോമീറ്ററില്‍ വേഗത്തില്‍ (നിസാമുദ്ദീന്‍ -കോട്ട) ഓടുന്ന രാജധാനി എക്സ്പ്രസ്  കേരളത്തിലെ പാതകളില്‍ ശരാശരി 57 കിലോമീറ്റര്‍ വേഗത്തിലാണ് ഓടുന്നതെന്ന് ഓര്‍ക്കണം.
വീഡിയോ
നീതി ആയോഗും സിൽവർലൈനും

നീതി ആയോഗ് സിൽവർലൈൻ പദ്ധതിക്ക് ഇരട്ടിയിലധികം തുക വേണമെന്ന് പറഞ്ഞതായി പൊതുജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്ന കള്ളത്തരത്തെ വിശദമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ തുറന്നു കാട്ടുകയാണ് ഈ വീഡിയോ.
 
ഭൂമി ഏറ്റെടുക്കൽ നിയമം, 2013 വിശദീകരിക്കുന്നു

ഭൂമി ഏറ്റെടുക്കൽ നിയമം സംബന്ധിച്ചുള്ള വസ്തുതകൾ വിശദീകരിക്കുന്നതാണ് ഈ വീഡിയോ. 
കെ റെയിൽ സാമൂഹ്യമാധ്യമങ്ങളിൽ 
കെ റെയിൽ പത്രങ്ങളിൽ 
Editor: 
Contact us: Kerala Rail Development Corporation Ltd.,
5th Floor, Trans Towers, Vazhuthacaud, Thycaud P.O,
Thiruvananthapuram, Kerala-695014
Email :
info@keralarail.com; Phone: 0471 232 4330 / 232 6330
FAX : 0471 232 5330
  
Website
Website
Facebook
Facebook
Twitter
Twitter
LinkedIn
LinkedIn
Instagram
Instagram
YouTube
YouTube
CLICK HERE TO VIEW THIS IN YOUR BROSWER