CLICK HERE TO VIEW IN YOUR BROWSER

കെ-റെയിലിനെക്കുറിച്ച്

ട്രെയിൻ ഗതാഗതരംഗത്ത് അടിസ്ഥാനസൗകര്യവികസനം സാധ്യമാക്കുന്നതിനായി സംസ്ഥാന ഗവൺമെന്റിന്റെയും റെയിൽവെ മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തിൽ രൂപീകൃതമായ സംയുക്തസംരംഭമാണ് കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെ-റെയിൽ).

റെയിൽവെയുടെ അടിസ്ഥാന സൗകര്യവികസനം, പുനർവികസനം,പ്രവർത്തനം, പരിപാലനം എന്നീ മേഖലകളിലും യാത്രികർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഭൗതികസാഹചര്യമൊരുക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്ന പ്രമുഖ സ്ഥാപനമാവാനാണ് കെ-റെയിൽ ലക്ഷ്യമിടുന്നത്. ഏറ്റവും മികച്ച സാങ്കേതികവിദ്യകളും സാമ്പത്തികനയവൈദഗ്ദ്ധ്യവും പരമാവധി വിഭവശേഷി വിനിയോഗവും അനുവർത്തിച്ച് സുരക്ഷ, സുഖസൗകര്യം, കാര്യക്ഷമത, മൂല്യാധിഷ്ഠിതസേവനങ്ങൾ എന്നിവ ഉന്നത നിലവാരത്തിൽ പ്രദാനം ചെയ്തുള്ള പദ്ധതി പൂർത്തീകരണവും കെ-റെയിലിന്റെ പ്രത്യേകതയാണ്.

സംഭവങ്ങളും സമകാലിക വിവരങ്ങളും

സിൽവർലൈനിന് പ്രധാനമന്ത്രിയുടെ പിന്തുണ: മുഖ്യമന്ത്രി 
സിൽവർലൈൻ അർദ്ധ അതിവേഗ പാതയടക്കം കേരളത്തിലെ സുപ്രധാന പദ്ധതികൾക്ക് പ്രധാനമന്ത്രി പൂർണ പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ജൂലൈയിൽ ന്യൂഡൽഹി സന്ദർശിക്കുന്ന വേളയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചത്. കേരളത്തിലെ വിവിധങ്ങളായ പദ്ധതികളെക്കുറിച്ചു കേന്ദ്ര സർക്കാരിന്റെ പിന്തുണ തേടുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം. പ്രധാനമന്ത്രിയെക്കൂടാതെ റെയിൽവേ, പെട്രോളിയം, നഗരകാര്യ ചുമതലയുള്ള കേന്ദ്രമന്ത്രിമാരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

"കേരളത്തിൽ വരുന്ന എല്ലാ പ്രധാന പദ്ധതികൾക്ക് പൂർണ പിന്തുണയാണ് പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്ന് ലഭിച്ചിട്ടുള്ളത്. തിരുവനന്തപുരം-കാസർഗോഡ് സിൽവർലൈൻ അർദ്ധ അതിവേഗ റെയിൽ പദ്ധതി ഉൾപ്പടെ നിരവധി പുതിയ പദ്ധതികൾ അദ്ദേഹവുമായി ചർച്ച ചെയ്തു. സിൽവർലൈൻ പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ അദ്ദേഹം അന്വേഷിച്ചു", കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി കേരള ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അങ്കമാലി എരുമേലി ശബരി റെയിൽ പാത,തലശ്ശേരി-മൈസൂർ റെയിൽവേ ലൈൻ എന്നിവയും പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ പി കെ മിശ്രയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
 മുഖ്യമന്ത്രിയും കേന്ദ്ര റെയിൽവേ മന്ത്രിയും കൂടിക്കാഴ്ച നടത്തി  
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുകയും സിൽവർലൈൻ പദ്ധതിയുടെ അന്തിമ അനുമതിക്കായി അപേക്ഷിക്കുകയും ചെയ്തു. തലശ്ശേരി-മൈസൂർ റെയിൽപാത ശബരി റെയിൽ പാതയുടെ കാര്യങ്ങളും ഇരുവരും ചർച്ച ചെയ്തു.
 കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വാർഷിക സമ്മേളനത്തിൽ സിൽവർലൈൻ പദ്ധതിയെക്കുറിച്ചു അവതരണം സംഘടിപ്പിച്ചു 
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വാർഷിക സമ്മേളനവുമായി ബന്ധപെട്ടു സംഘടിപ്പിച്ച വെബിനാറിൽ കെ-റെയിൽ എംഡി വി അജിത് കുമാർ സിൽവർലൈൻ പദ്ധതിയുടെ വിശദമായ അവതരണം നടത്തി. സിൽവർലൈൻ പദ്ധതിയും അത് കേരളത്തിന് കൊണ്ട് വരുന്ന വികസനത്തെക്കുറിച്ചുമാണ് അവതരണത്തിൽ മുഖ്യമായും പ്രതിപാദിച്ചത്. സിൽവർലൈൻ പദ്ധതിക്കെതിരായി ഉയർന്ന വരുന്ന ആരോപണങ്ങൾക്ക് വിശദമായ മറുപടിയും നൽകാൻ ഈ വെബ്ബിനാറിലൂടെ കഴിഞ്ഞു.

"സംസ്ഥാനപാതകൾ വലിയ  ഗതാഗതക്കുരുക്കാണ്  നേരിടുന്നത്. ഈയൊരു പ്രതിസന്ധി പരിഹരിക്കുന്നതിന് നിലവിലെ ഗതാഗത സംവിധാനം കൊണ്ട് കഴിയാതെ വരുന്ന സാഹചര്യം കണക്കിലെടുത്താണ് പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗമായ റയിൽവെയുടെ വികസനം സാധ്യമാക്കുക മാത്രമാണ് വഴി. എന്നാൽ പാത ഇരട്ടിപ്പും നിലവിലെ റെയിൽ പാതയുടെ പരിമിതികളും കൊണ്ട്  റെയിൽ യാത്ര വേഗത്തിൽ ആക്കാൻ കഴിയുന്ന സാഹചര്യമില്ല. അത് കൊണ്ടാണ് കേരളത്തിന് അനുയോജ്യമായ അർദ്ധ അതിവേഗ പാത എന്ന ആശയം സ്വീകരിക്കുകയും അത് പ്രവർത്തികമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങുകയും ചെയ്തിട്ടുള്ളത്", എം ഡി വിശദീകരിച്ചു.

മൂന്നു മണിക്കൂറോളം നീണ്ടു നിന്ന് അവതരണത്തിൽ പദ്ധതിയുടെ സാങ്കേതിക വശങ്ങൾ, അത് നടപ്പിലാക്കുന്നതിന് കെ റെയിൽ സ്വീകരിക്കുന്ന മാർഗ്ഗങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

പദ്ധതി അവതരണത്തെ തുടർന്ന് അദ്ദേഹം വെബ്ബിനാറിൽ പങ്കെടുത്തവരിൽ നിന്നുള്ള ചോദ്യങ്ങൾക്ക് മറുപടികളും നൽകി. പദ്ധതിക്ക് ഭൂമി നൽകുന്നവർക്ക് 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ചുള്ള ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 
അർദ്ധ അതിവേഗ റെയിൽ പദ്ധതി: ചെലവ് കുറഞ്ഞ സുസ്ഥിര ഗതാഗത മാതൃക
കേരള റെയിൽ വികസന കോർപറേഷനും  കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗുമായി സഹകരിച്ച് സംഘടിപ്പിച്ച വെബിനാറിൽ സിൽവർലൈൻ അർദ്ധ അതിവേഗ റെയിൽ പദ്ധതി സംബന്ധിച്ച് എം ഡി വി അജിത് കുമാർ പ്രഭാഷണം നടത്തി.
https://www.youtube.com/watch?v=Nbk4NcbRnE0&t=9s
കെ റെയിൽ പ്രോജക്ട് മാനേജ്മെന്റിലെ ഡിജിറ്റൈസേഷൻ
കെ റെയിൽ എംഡി വി അജിത് കുമാർ സിൽവർലൈൻ പ്രോജക്ട് മാനേജ്‌മെന്റിൽ എങ്ങനെയാണ് ഡിജിറ്റലൈസേഷൻ കൊണ്ടുവരുന്നത് എന്നതിനെക്കുറിച്ചുള്ള പ്രഭാഷണം നടത്തി. ഓട്ടോഡെസ്ക് ആൻഡ് കൺസ്ട്രക്ഷൻ വേൾഡ് മാഗസിൻ ആണ് വെബിനാർ സംഘടിപ്പിച്ചത്.
കൊച്ചി വാട്ടർ മെട്രോ, കൊച്ചി മെട്രോ എന്നിവ കാക്കനാട് സിൽവർലൈൻ സ്റ്റേഷനുമായി ബന്ധിപ്പിക്കും
കൊച്ചി കാക്കനാട് സിൽവർലൈൻ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വാട്ടർ മെട്രോ സേവനങ്ങൾ വിപുലീകരിക്കാൻ പദ്ധതി. വാട്ടർ മെട്രോ സിൽവർലൈൻ സ്റ്റേഷനിലേക്ക് വ്യാപിപ്പിക്കുകയും നിർദ്ദിഷ്ട സ്റ്റേഷനു സമീപം ഒരു സംയോജിത ഗതാഗത ഹബ് രൂപപ്പെടുത്താനുമാണ് പദ്ധതിയെന്ന് കെഎംആർഎൽ അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. വാട്ടർമെട്രോ, മെട്രോ റെയിൽ, അർദ്ധ അതിവേഗ റെയിൽ ഇടനാഴി, ബസ് ടെർമിനൽ എന്നിവ സംയോജിക്കുന്ന രാജ്യത്തെ തന്നെ ഏക യാത്രാ ഹബ്ബായി ഇൻഫോപാർക്കിന് സമീപത്തെ ടെർമിനൽ  മാറും.

നിലവിൽ, കെ‌എം‌ആർ‌എൽ വൈറ്റിലയിലും കാക്കനാട്ടും (ചിറ്റേത്തുകര) ടെർമിനലുകൾ പൂർത്തിയാക്കി പ്രവർത്തനത്തിന് തയ്യാറെടുക്കുകയാണ്.
പ്രചാരണവും യഥാർത്ഥ്യവും 
എന്ത് കൊണ്ടാണ് സിൽ‌വർ‌ലൈനിന് ബ്രോഡ് ഗേജ് പാത ഒഴിവാക്കി സ്റ്റാൻഡേർഡ് ഗേജ് പാത സ്വീകരിച്ചത്. സ്റ്റാൻഡേർഡ് ഗേജിനേക്കാൾ എന്ത് കൊണ്ടും മികച്ചത് ബ്രോഡ് ഗേജ് പാത ആണ്?


നിലവിലെ ഇന്ത്യൻ റെയിൽ‌വേ ശൃംഖല ബ്രോഡ് ഗേജ് സംവിധാനത്തിലാണ് ഓടുന്നത്. ഇന്ത്യയിലെ ട്രെയിനുകളുടെ പരമാവധി വേഗത 160 കിലോമീറ്റർ ആണ്. ബ്രോഡ്ഗേജ് സംവിധാനത്തിന് സാർവത്രികമായി സ്വീകാര്യമായ അന്താരാഷ്ട്ര മാനദണ്ഡങ്ങളൊന്നുമില്ല. ഐ‌ആർ‌എസ് (ഇന്ത്യൻ റെയിൽവേ സ്റ്റാൻഡേർഡ്) കോഡുകളാണ് ബ്രോഡ് ഗേജിന്റെ മാനദണ്ഡങ്ങൾ‌. ഇന്ത്യയിൽ ബ്രോഡ് ഗേജിൽ 160 കിലോമീറ്റർ വേഗതക്ക് മുകളിൽ ട്രെയിനുകൾ ഓടിക്കുന്നതിന്, പുതിയ സ്റ്റാൻഡേർഡ് / സ്‌പെസിഫിക്കേഷനുകൾ രൂപപ്പെടുത്തേണ്ടതുണ്ട്. അതിന് ഏറെ പരിശ്രമവും സമയവും എടുക്കും.

 നിലവിൽ അതിവേഗ ട്രെയിനുകളുള്ള ലോകത്തെ മിക്ക രാജ്യങ്ങളിലും സ്റ്റാൻഡേർഡ് ഗേജ് സംവിധാനത്തിലാണ് വർഷങ്ങളായി ഓടുന്നത്. ഈ സ്റ്റാൻഡേർഡ് ഗേജ് സംവിധാനങ്ങൾ യൂറോപ്യൻ, അന്താരാഷ്ട്ര മാനദണ്ഡങ്ങളായ EN, UIC കോഡുകളുടെ അടിസ്ഥാനത്തിൽ ആണ്. കൂടാതെ, ഇന്ത്യയിൽ 160 കിലോമീറ്റർ വേഗതക്ക് മുകളിൽ ട്രെയിൻ ഓടുന്നതിനുള്ള റോളിങ്ങ് സ്റ്റോക്ക് സാങ്കേതികവിദ്യ ലഭ്യമല്ല. ഈ വേഗതയിൽ ഓടുന്നതിന് വേണ്ട ബ്രോഡ് ഗേജ് കോച്ചുകൾ വിതരണം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ പല അന്താരാഷ്ട്ര നിർമ്മാതാക്കൾക്കും ഇല്ല.

ബ്രോഡ് ഗേജിന്റെ ഈ പോരായ്മകൾ എല്ലാം വിലയിരുത്തിയാണ് ഇന്ത്യയിലെ പുതിയ ഹൈ സ്പീഡ്, സെമി ഹൈ സ്പീഡ്, മെട്രോ പ്രോജക്ടുകളായ മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ പദ്ധതി, ദില്ലിയിലെ ആർ‌ആർ‌ടി‌എസ് പദ്ധതി, മറ്റ് എല്ലാ മെട്രോ പ്രോജക്ടുകളും തെളിയിക്കപ്പെട്ട സാങ്കേതികവിദ്യയായ സ്റ്റാൻഡേർഡ് ഗേജ് സ്വീകരിച്ചിട്ടുള്ളത്.
സാമൂഹ്യമാധ്യമങ്ങളിൽ കെ റെയിൽ 
മാധ്യമങ്ങളിൽ കെ റെയിൽ 
Editor: 
Contact us: Kerala Rail Development Corporation Ltd.,
5th Floor, Trans Towers, Vazhuthacaud, Thycaud P.O,
Thiruvananthapuram, Kerala-695014
Email :
info@keralarail.com; Phone: 0471 232 4330 / 232 6330
FAX : 0471 232 5330
  
Website
Website
Facebook
Facebook
Twitter
Twitter
LinkedIn
LinkedIn
Instagram
Instagram
YouTube
YouTube
CLICK HERE TO VIEW THIS IN YOUR BROSWER