തിരുവനന്തപുരം – കൊച്ചി ഇനി തിരുകൊച്ചി

നിർദ്ദിഷ്ട സെമി ഹൈ സ്പീഡ് റെയിൽ പദ്ധതിയുടെ വരവോടെ തിരുവനന്തപുരവും കൊച്ചിയും തമ്മിലുള്ള ദൂരം 90 മിനിറ്റായി കുറയും. തിരുവനന്തപുരത്തെയും, കൊച്ചിയിലെയും അന്താരാഷ്ട്ര വിമാനതാവളങ്ങൾ വഴിയുള്ള വിദേശ യാത്ര നടത്തുന്നവർക്കും ഇത് വലിയൊരു ആശ്വാസമായിരിക്കും. കേരളത്തിന്റെ യാത്രകൾക്ക് കുതിപ്പേകാനും, സാമൂഹിക – സാമ്പത്തിക മേഖലയിൽ ഒരു വലിയ കുതിച്ചു ചാട്ടത്തിനും KRDCLന്റെ ഈ പദ്ധതി വഴിയൊരുക്കും.