STILL HAVE ANY QUESTIONS?
PLEASE FILL OUT THE FORM BELOW
WE WILL REPLY WITHIN 24 HOURS
Email Address
Call Us
0471-2324330, 2326330
സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ധാരാളം കുപ്രചാരണങ്ങളും അസത്യങ്ങളും പ്രചരിക്കുന്നുണ്ട്. അവയുടെ സത്യാവസ്ഥ അറിയാൻ താഴേയ്ക്ക് വായിക്കുക.
വാഹനപ്പെരുപ്പവും ഗതാഗതക്കുരുക്കും കൊണ്ടു ശ്വാസം മുട്ടുന്ന സംസ്ഥാനമാണ് കേരളം. ദേശീയപാതകൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത വിധം ദിനംപ്രതി വാഹനങ്ങൾ നിരത്തിലിറങ്ങുന്നു. വാഹനാപകടങ്ങളുടെ എണ്ണത്തിലും കേരളം വളരെ മുന്നിലാണ്. രാജ്യത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണെങ്കിലും ഗതാഗതക്കുരുക്കുകൾ പലപ്പോഴും സഞ്ചാരികളുടെ വഴിമുടക്കുന്നു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ദേശീയപാതകളിലും റെയിൽവേയിലും വേഗത 30 മുതൽ 40% വരെ കുറവാണ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 560 കിലോമീറ്റർ ദുരം യാത്ര ചെയ്യാൻ റെയിൽ മാർഗവും റോഡ് മാർഗവും 10 മുതൽ 12 മണിക്കൂർ വരെ സമയമെടുക്കും. നിരവധി സ്റ്റോപ്പുകളും വളവുകളുമുള്ള ഈ റൂട്ടിൽ തീവണ്ടിയുടെ ശരാശരി വേഗത 45 കിലോമീറ്ററാണ്. എറണാകുളം-തിരുവനന്തപുരം യാത്രയ്ക്ക് ആറ് മണിക്കൂർ വരെയെടുക്കും. സിൽവർലൈൻ പദ്ധതി യാഥാർത്ഥ്യമായാൽ, ഒന്നര മണിക്കൂർ മതിയാകും. കാസർഗോഡ് നിന്ന് തിരുവനന്തപുരത്ത് എത്താൻ മൂന്നു മണിക്കൂറും 54 മിനിറ്റുമേ എടുക്കൂ. യാത്രാ സമയം ലാഭിക്കുമ്പോൾ പ്രതിദിന മാനുഷിക സമയ ലാഭം 2,80,000 മണിക്കൂറായാണ് പദ്ധതിയിൽ കണക്കാക്കുന്നത്. ഇത്രയും സമയത്തെ മനുഷ്യ വിഭവ ശേഷി മറ്റു തരത്തിൽ പ്രയോജനപ്പെടുത്താൻ പറ്റും.
വികസിത നഗരങ്ങളിലാണ് സിൽവർലൈൻ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. പത്ത് ജില്ലാ ആസ്ഥാനങ്ങളിലോ വ്യാപാര കേന്ദ്രങ്ങളിലോ സ്റ്റോപ്പ് വേണം. സ്റ്റേഷനുകൾ തമ്മിലുള്ള ശരാശരി ദൂരം 50 കിലോമീറ്ററാണ്, 350 കിലോമീറ്റർ വേഗതയുള്ള അതിവേഗ പാതയിൽ വണ്ടികൾ അത്രയും വേഗതയിലേക്ക് എത്തണമെങ്കിൽ 25 കിലോമീറ്റർ വരെ സഞ്ചരിക്കേണ്ടി വരും. വണ്ടി നിർത്തണമെങ്കിൽ അഞ്ച് കിലോമീറ്റർ മുമ്പെങ്കിലും ബ്രേക്ക് കൊടുക്കേണ്ടി വരും. അതിനാൽ 350 കിലോമീറ്റർ വേഗതയിൽ ട്രെയിൻ സഞ്ചരിക്കുന്ന ദൂരം ഗണ്യമായി കുറവായിരിക്കും. പാതയുടെ ഭൂരിഭാഗം മേഖലയിലും അതിവേഗ പാത പ്രയോജനപ്പെടുത്താനും പറ്റില്ല. ഒന്നിടവിട്ട സ്റ്റേഷനുകളിൽ മാത്രം നിർത്തുന്നത് വേഗത കൈവരിക്കാൻ സഹായിക്കുമെങ്കിലും യാത്രക്കാർക്ക് പ്രയോജനകരമാകില്ല. ഇത് ട്രാഫിക് കുറയാൻ കാരണമാകുകയും പദ്ധതിയുടെ പ്രവർത്തനക്ഷമതയെ ബാധിക്കുകയും ചെയ്യും. കേരളത്തിൽ ശരാശരി യാത്രാ ദൈർഘ്യം 200 കിലോമീറ്ററാണെന്നാണ് പഠനങ്ങളിലൂടെ കണ്ടെത്തിയിരിക്കുന്നത്. അതായത് ഭൂരിഭാഗം ആളുകളും ഒരു ദിവസം 200 കിലോമീറ്റർ വരെ ദൂരത്തേക്ക് മാത്രമാണ് യാത്ര ചെയ്യുന്നത്. ഒരു ഹൈ സ്പീഡ് നെറ്റ്വർക്കിൽ 200 കിലോമീറ്റർ സഞ്ചരിക്കാൻ എടുക്കുന്ന സമയം ഒരു മണിക്കൂറിന് മുകളിലാണ്. സെമി ഹൈ സ്പീഡ് സിസ്റ്റത്തിൽ ഇത് ഒരു മണിക്കൂർ 25 മിനിറ്റാണ്. നിർമ്മാണത്തിൻറെ മൂലധന ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ സമയം ലാഭിക്കുന്നില്ല. 350 കിലോമീറ്റർ വേഗതയുള്ള അതിവേഗ പാത നിർമ്മിക്കുന്നതിനുള്ള നിർമാണച്ചെലവ് അർധ അതിവേഗ പാതയേക്കാൾ ഇരട്ടിയായിരിക്കും. ടിക്കറ്റ് നിരക്കിൽ കിലോമീറ്ററിന് 5 മുതൽ 6 രൂപ വരെ വർദ്ധനവ് ഉണ്ടാകും. വലിയ ഒരു വിഭാഗം ജനങ്ങൾക്കും താങ്ങാനാവുന്നതിൽ കൂടുതലായിരിക്കും യാത്ര നിരക്ക്.
തിരുവനന്തപുരം- ചെങ്ങന്നൂർ സബർബൻ റെയിൽ സംസ്ഥാന സർക്കാർ മുന്നോട്ടു വെച്ച പദ്ധതിയാണ്. ഓട്ടോമാറ്റിക് സിഗ്നലിംഗ് ഏർപ്പെടുത്തി, കൂടുതൽ തീവണ്ടികൾ ഓടിക്കുന്നതിനായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. ഇൻറർസിറ്റി യാത്രക്കാർക്കു വേണ്ടി ആസൂത്രണം ചെയ്ത ഈ പദ്ധതി റെയിൽവേ അംഗീകരിച്ചില്ല. നിലവിലുള്ള രണ്ടു വരി പാതകൾ ദീർഘ ദൂര വണ്ടികൾക്കും ചരക്കു വണ്ടികൾക്കും വേണ്ടി നിർമിച്ചതാണ്. ഇൻറർസിറ്റി യാത്രക്ക് രണ്ട് അധിക പാതകൾ നിർമിക്കാനായിരുന്നു റെയിൽവേ മന്ത്രാലയത്തിൻറെ നിർദേശം. അതനുസരിച്ചാണ് 200 കിലോമീറ്റർ വേഗതയിൽ രണ്ട് അധിക ലൈനുകളുമായി സംസ്ഥാന സർക്കാർ സിൽവർലൈൻ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
തിരുവന്തപുരം -മംഗലാപുരം സെക്ഷനിൽ ആകെയുള്ള 634 കിലോമീറ്ററിൽ 615 കിലോമീറ്ററും ഇരട്ടിപ്പിക്കൽ പൂർത്തിയായി. അവിടെയൊന്നും വേഗതയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല. 19 കിലോമീറ്റർ മാത്രമാണ് ഇരട്ടിപ്പിക്കാൻ ഇനി ബാക്കിയുള്ളത്. ഈ ഭാഗം കൂടി പൂർത്തിയായാലും വലിയ വേഗതയോ സമയലാഭമോ ലഭിക്കില്ല, പാത ഇരട്ടിപ്പിക്കുമ്പോൾ നിലവിലെ പാതക്ക് സമാന്തരമായി അതേ വളവുകളും തിരിവുകളും അടങ്ങിയ പാതയാണ് നിർമിക്കുന്നത് എന്നതാണ് കാരണം.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 626 വളവുകളുണ്ട്. വളവുകളുള്ള ഭാഗത്ത് 20 കിലോമീറ്റർ മുതൽ 110 കിലോമീറ്റർ വരെ വേഗ നിയന്ത്രണമുണ്ട്. 110 കിലോമീറ്ററിലേറെ വേഗതയിൽ പാത അനുയോജ്യമാക്കണമെങ്കിൽ ഈ വളവുകളെല്ലാം നേരെയാക്കേണ്ടതുണ്ട്. 576 കിലോമീറ്റർ പാതയിൽ 36% പാതയും വളവുകളുള്ളതാണ്. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. അതുകൊണ്ടു തന്നെ വളവുകൾ നേരെയാക്കുന്നത് അപ്രായോഗികമാണ്. അത് കൂടുതൽ ജനങ്ങളെയും ജനവാസ കേന്ദ്രങ്ങളേയും ബാധിക്കും. വളവുകളിലുള്ള അനവധി സ്റ്റേഷനുകളും ഉപേക്ഷിക്കേണ്ടി വരും. ബ്രിട്ടീഷുകാർ നിർമ്മിച്ച മീറ്റർ ഗേജ് പാത പുതുക്കി ബ്രോഡ് ഗേജ് ആക്കിയ ഭാഗങ്ങളിൽ, ദുർബലമായ മണ്ണും പഴയ പാലങ്ങളും കാരണം ധാരാളം നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്. അതിനാൽ വേഗത വർദ്ധിപ്പിക്കാൻ കഴിയില്ല.
കേരളത്തിലെ റെയിൽവേ സെക്ഷനുകളിൽ വേഗത വർധിപ്പിക്കുന്നതിന് ഇപ്പോൾ റെയിൽവേക്ക് പദ്ധതിയില്ല. വളവുകൾ നിവർത്തി പാലങ്ങൾ, റെയിൽപ്പാത, പാതയുടെ ഘടന എന്നിവയൊക്കെ ശക്തിപ്പെടുത്തിയാൽ മാത്രമേ വേഗത വർധിപ്പിക്കാൻ കഴിയൂ. വളവുകൾ നിവർത്താതെ വേഗത കൂട്ടാൻ കഴിയില്ല. വളവുകൾ നിവർത്തുകയാണെങ്കിൽ, ഇപ്പോഴുള്ള അലൈൻമെൻറിൽനിന്ന് പൂർണമായി മാറിയ ഒരു അലൈൻമെൻറായിരിക്കും ലഭിക്കുക. അതുകൊണ്ടുതന്നെയാണ് റെയിൽവേ ഈ പദ്ധതി ഏറ്റെടുക്കാത്തത്. കേരളത്തിനു പുറത്തുള്ള സെക്ടറുകളിൽ ശരാശരി 102 കിലോമീറ്ററിൽ വേഗത്തിൽ (നിസാമുദ്ദീൻ -കോട്ട) ഓടുന്ന രാജധാനി എക്സ്പ്രസ് കേരളത്തിലെ പാതകളിൽ ശരാശരി 57 കിലോമീറ്റർ വേഗത്തിലാണ് ഓടുന്നത്. ദില്ലി-ആഗ്ര സെക്ടറിൽ 160 കിലോമീറ്റർ വേഗതയിൽ ഒരു ലൈനിൽ മാത്രമാണ് ഗതിമാൻ എക്സ്പ്രസ് സർവീസ് നടത്തുന്നത്.. ഡൽഹി-മുംബൈ, ഡൽഹി-ഹൗറ എന്നീ സെക്ഷനുകളിൽ വേഗത 130 കിലോമീറ്ററിൽ നിന്ന് 160 കിലോമീറ്ററായി ഉയർത്താനും പദ്ധതിയുണ്ട്. നിലവിലെ റെയിൽവേ പദ്ധതി പ്രകാരം, അടുത്ത ഘട്ടത്തിൽ 130 കിലോമീറ്ററിലേക്ക് വേഗത വർദ്ധിപ്പിക്കുന്നതിന് ഡയമണ്ട് ക്വാഡ്രിലാറ്ററൽ ലൈൻ (ദില്ലി, മുംബൈ, ചെന്നൈ, ഹൗറ എന്നിവയുമായി ബന്ധിപ്പിക്കുന്ന റെയിൽവേ ലൈൻ) ആണ് പരിഗണിക്കുന്നത്. ഇതിൽ കേരളമില്ല.
കെ-റെയിൽ റെയിൽവേ മന്ത്രാലയത്തിൻറേയും സംസ്ഥാന സർക്കാരിൻറെയും സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനിയാണ്. കേന്ദ്ര വിജിലൻസ് കമ്മീഷൻറെ മാർഗനിർദേശങ്ങൾക്ക് അനുസരിച്ചാണ് കമ്പനി പ്രവർത്തിക്കുന്നത്. കെ-റെയിലിൻറെ എല്ലാ ഇടപാടുകളും കംപ്ട്രോളർ ആൻറ് ഓഡിറ്റർ ജനറൽ ഓഡിറ്റിന് വിധേയമാണ്. സി.എ.ജി റിപ്പോർട്ട് നിമയസഭയിൽ മേശപ്പുറത്തു വെയ്ക്കുന്നതുമാണ്. പ്രധാനപ്പെട്ട പ്രവൃത്തികളും നിർമാണ വസ്തുക്കളുടെ സംഭരണവും സുതാര്യമായ അന്താരാഷ്ട്ര ടെണ്ടർ നടപടികളിലൂടെയാണ് വിവിധ ഏജൻസികളെ ഏൽപിക്കുന്നത്. വായപ് അനുവദിക്കുന്നതിന് ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കുൾപ്പെടെയുള്ള ഉഭയകക്ഷി/ബഹുകക്ഷി വായ്പാ ഏജൻസികൾക്ക് കണിശമായ അഴിമതിവിരുദ്ധ നയങ്ങളുണ്ട്. അവ പാലിച്ചു കൊണ്ടായിരിക്കും ടെണ്ടർ നടപടികൾ പൂർത്തിയാക്കുക. ഇൻറർനാഷണൽ ഫെഡറേഷൻ ഓഫ് കൺസൽട്ടിംഗ് എൻജിനീയേഴ്സിൻറെ (എകഉകഇ) കരാർ വ്യവസ്ഥകൾക്കനുസരിച്ചാണ് ടെണ്ടറുകൾ തയാറാക്കുക. ഫിഡികിൻറെ കരാർ വ്യവസ്ഥകൾ ലോകമെങ്ങും സ്വീകാര്യമാണ്. യാതൊരു അഴിമതിക്കും സ്വജനപക്ഷ പാതത്തിനും സാധ്യതയില്ലാത്ത വിധം സുതാര്യമായ രീതിയിലായിക്കും ഇടപാടുകൾ നടക്കുക.
നിർമാണത്തിന് ആവശ്യമായ സാങ്കേതിക വിദ്യകളും നിർമാണ കമ്പനികളും ഇന്ത്യയിൽ തന്നെയുണ്ട്. റോളിംഗ് സ്റ്റോക്കുകൾ (തീവണ്ടികൾ) മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ പെടുത്തി ഇന്ത്യയിൽ തന്നെ നിർമിക്കാൻ പറ്റും. അന്താരാഷ്ട്ര തീവണ്ടി നിർമാതാക്കളായ പല കമ്പനികൾക്കും ഇന്ത്യയിൽ യൂനിറ്റുകളുണ്ട്. കേന്ദ്ര സർക്കാരിൻറെ പൊതുസംഭരണ നയത്തിൻറെ മാർഗ്ഗനിർദ്ദേശങ്ങൾക്കും ആത്മനിർഭർ ഭാരത് പദ്ധതിക്കും അനുസൃതമായാണ് സിൽവർലൈൻ ആവിഷ്കരിച്ചിരിക്കുന്നത്.
2018ലാണ് സിൽവർലൈൻ പദ്ധതിയുടെ ആസൂത്രണം ആരംഭിക്കുന്നത്. 2025ൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ആഗോള ടെണ്ടറിലൂടെയാണ് നിർമാണകമ്പനികളെ കണ്ടെത്തുന്നത്. അഞ്ച് ഈ.പി.സി (എൻജിനീയറിംഗ്, പ്രൊക്യൂർമെൻറ് ആൻറ് കൺസ്ട്രക്ഷൻ) പാക്കേജുകളിലായാണ് നിർമാണ പ്രവൃത്തികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഫണ്ടിംഗ് പാക്കേജിൻറെ അടിസ്ഥാനത്തിലാണ് ഈ വിഭജനം.. അഞ്ച് പാക്കേജുകളിലും ഒരേ സമയം നിർമാണം നടക്കും. ശാസ്ത്രീയമായ പദ്ധതി നടത്തിപ്പിലൂടെ കൊല്ലം മുഴുവൻ രാപ്പകൽ ഭേദമന്യേ പ്രവൃത്തി നടക്കും. അഞ്ചു വർഷംകൊണ്ട് പൂർത്തിയാക്കുന്നതിന് ഫാസ്റ്റ് ട്രാക്ക് അടിസ്ഥാനത്തിലാണ് സിൽവർവൈൻ പദ്ധതി ആസുത്രണം ചെയ്തിരിക്കുന്നത്. ഒരു റെയിൽവേ ലൈൻ പണിയുന്നതിനു അഞ്ചു കൊല്ലം ധാരാളമാണ്. രണ്ടു കൊല്ലത്തിനകം ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയാൽ അടുത്ത മൂന്നു വർഷം കൊണ്ടു പണി പൂർത്തിയാക്കും. എട്ടു, പത്ത് കൊല്ലം കൊണ്ട് പൂർത്തിയാക്കുന്ന പദ്ധതിയുടെ ചെലവ് വല്ലാതെ ഉയരും. അതുകൊണ്ടു തന്നെ അഞ്ചു കൊല്ലം കൊണ്ട് പൂർത്തിയാക്കിയേ പറ്റൂ.
ഡി.പി.ആറിൻറെ ഭാഗമായി വിശദമായ ഗതാഗത പഠനം നടത്തിയിരുന്നു. കേരളത്തിൻറെ തെക്ക്-വടക്ക് റൂട്ടിൽ കാറിലും ടാക്സിയിലും മറ്റുമായി പ്രതിദിനം 1,58 271 യാത്രക്കാർ ശരാശരി 150 കിലോമീറ്ററിലേറെ ദൂരം യാത്ര ചെയ്യുന്നുണ്ട്. (50 മുതൽ 150 വരെ കിലോമീറ്റർ യാത്ര ചെയ്യുന്നവരെ ഈ സർവേയിൽ പരിഗണിച്ചിട്ടില്ല). ബസിൽ 88,442 പേരും തീവണ്ടിയിൽ 91,975 പേരും ഇതേ ദൂരം സഞ്ചരിക്കുന്നതായും സർവേയിൽ കണ്ടെത്തി. ഇതിൽ നല്ലൊരു ശതമാനം യാത്രക്കാർ സിൽവർലൈനിലേക്ക് മാറുമെന്നാണ് സർവേയിൽ കണ്ടെത്തിയത്. സമയവും ഇന്ധനവും പണവും ലാഭിക്കാമെന്നതാണ് അതിനു കാരണം. ഉദാഹരണത്തിനു കാറിൽ കിലോമീറ്ററിന് പത്ത് രൂപയിലേറെ ചെലവു വരുമ്പോൾ, സിൽവർലൈനിൽ ഇന്നത്തെ നിരക്ക് അനുസരിച്ച് 2.75 രൂപയേ ചെലവു വരികയുള്ളൂ. സിൽവർലൈനിൽ 80,000ത്തോളം യാത്രക്കാരെയാണ് ഒരു ദിവസം പ്രതീക്ഷിക്കുന്നത്. പ്രതിദിനം ഒരു വശത്തേക്ക് 37 സർവീസുകളുണ്ടാകും. തിരക്കുള്ള സമയത്ത് ഓരോ 20 മിനിറ്റിലും തീവണ്ടികളുണ്ടാകും. ഒമ്പത് ബോഗികളുള്ള ഒരു തീവണ്ടിയിൽ പരമാവധി കയറാവുന്ന യാത്രക്കാരുടെ എണ്ണം 625 ആണ്. വിശദമായ പദ്ധതി റിപ്പോർട്ടിൻറെ ഭാഗമായി നടത്തിയ ഗതാഗത പഠനത്തിൽ 200 കിലോമീറ്ററാണ് യാത്രക്കാർ സഞ്ചരിക്കുന്ന ശരാശരി ദൂരമായി കണ്ടെത്തിയത്. സിൽവർ ലൈനിൻറെ ആകെ ദൂരം 530 കിലോമീറ്ററാണ്. ശരാശരി ദൂരമായ 200 കിലോമീറ്റർ വെച്ച് കണക്കാക്കുമ്പോൾ, മുഴുവൻ ട്രിപ്പിലും മുഴുവൻ സീറ്റിലും യാത്രക്കാർ കയറിയാൽ പരമാവധി കയറാവുന്ന യാത്രക്കാരുടെ എണ്ണം 1,74,825 ആയിരിക്കും. ഒരു ദിവസത്തേക്ക് കണക്കാക്കിയിട്ടുള്ള യാത്രക്കാരുടെ എണ്ണം മൊത്തം സീറ്റുകളുടെ പകുതി പോലും വരുന്നില്ല. ഇത്രയും പേർ ഒരു ദിവസം യാത്ര ചെയ്താൽ നിലവിലെ ടിക്കറ്റ് നിരക്ക് അനുസരിച്ച് (കിലോമീറ്ററിന് 2.75 രൂപ) പ്രതിവർഷ വരുമാനം 1605 കോടി രൂപയായിരിക്കുമെന്നും ട്രാഫിക് സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ യാത്രക്കാരുണ്ടായാൽ വരുമാനം അതിനനുസരിച്ച് വർധിക്കും. യാത്രക്കാരുടെ എണ്ണം പ്രതിവർഷം കൂടുമെന്നതിനാൽ വരുമാനത്തിലും വർധനവുണ്ടാകും. വിശദമായ ട്രാഫിക് പഠന റിപ്പോർ്ട്ട് കെ-റെയിലിൻറെ വെബ്സൈറ്റിൽ ലഭ്യമാണ്. അങ്ങിനെ വ്യക്തമായ പഠനത്തിൻറെ അടിസ്ഥാനത്തിൽ യാഥാർഥ്യ ബോധത്തോടെ രൂപകൽപന ചെയ്തതാണ് ഈ പദ്ധതി.
തിരുവനന്തപുരത്ത് കൊച്ചുവേളിയിലും കൊല്ലത്ത് മുഖത്തലയിൽ ദേശീയ പാത ബൈപ്പാസിലുമാണ് സ്റ്റേഷനുകൾ വരുന്നത്. അവിടെയൊക്കെ ഈ ഭാഗങ്ങളിലേക്ക് നഗരം വികസിച്ചു കൊണ്ടിരിക്കുകയാണ്. എറണാകുളത്ത് കാക്കനാട്ടും. കാക്കനാട് സ്റ്റേഷൻ കൊച്ചി മെട്രോ സ്റ്റേഷനിൽ തന്നെയാണ്. മറ്റു സ്റ്റേഷനുകൾ നഗര കേന്ദ്രങ്ങളിൽ തന്നെയാണ്. കോഴിക്കോട് നിലവിലുള്ള റെയിൽവേ സ്റ്റേഷന് അടിയിൽ തുരങ്കത്തിലാണ് സ്റ്റേഷൻ വരുന്നത്. മാത്രമല്ല, സിൽവർലൈൻ സ്റ്റേഷനുകളിൽനിന്ന് യാത്രക്കാരന് അവസാനം എത്തിച്ചേരാനുള്ള സ്ഥലവുമായി ബന്ധിപ്പിക്കാൻ (ലാസ്റ്റ് മൈൽ കണക്ടിവിറ്റി) ഗതാഗത സംവിധാനങ്ങളുണ്ടാകും. റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ബസ് സ്റ്റേഷനുകളിൽനിന്നും സിൽവർലൈൻ സ്റ്റേഷനുകളിലേക്കും വാഹന സൗകര്യമുണ്ടാകും. സിൽവർലൈൻ സർവീസുകളുടെ സമയക്രമത്തിനനുസരിച്ചായിരിക്കും ഇത്തരം സർവീസുകൾ ഏർപ്പെടുത്തുക. ഇലക്ട്രിക് വാഹനങ്ങൾ ഏർപ്പെടുത്താനാണ് പദ്ധതി. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സംവിധാനവും സിൽവർലൈൻ സ്റ്റേഷനുകളിലുണ്ടാകും.
അല്ല. നീതി ആയോഗ് അങ്ങനെ കണക്കാക്കിയിട്ടില്ല. സിൽവർലൈനിൻറെ വിശദമായ പദ്ധതി റിപ്പോർട്ട് പരിശോധിച്ച നീതി ആയോഗ് ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. അതിവേഗ റെയിൽ പദ്ധതികളുടെ ചെലവുമായി താരതമ്യം ചെയ്തപ്പോൾ സിൽവർലൈൻ പദ്ധതിയുടെ ചെലവ് കുറവല്ലേ എന്നതായിരുന്നു പ്രധാന സംശയം. എല്ലാ സംശയങ്ങൾക്കും കെ-റെയിൽ കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. ഡി.പി.ആറിൽ വ്യക്തമാക്കിയ 63941 കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചതിൻറെ അടിസ്ഥാനത്തിലാണ് നീതി ആയോഗ് വിദേശ വായ്പകൾക്ക് ശുപാർശ ചെയ്തത്. ഡി.പി.ആറിൽ രേഖപ്പെടുത്തിയ എസ്റ്റിമേറ്റ് പ്രയോഗികവും ന്യായയുക്തവുമാണെന്ന് റെയിൽവേയുടെ സ്വതന്ത്ര കൺസൽട്ടിംഗ് ഏജൻസിയായ റൈറ്റ്സ് വിലയിരുത്തിയതുമാണ്.
ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായുള്ള സാമൂഹികാഘാത പഠനം ഉൾപ്പെടെയുള്ള പ്രാരംഭ പ്രവർത്തനങ്ങൾ മാത്രമാണ് ഇപ്പോൾ നടന്നു വരുന്നത്. ദീർഘ വീക്ഷണത്തോടെയും ലക്ഷ്യബോധത്തോടെയും സമയ ബന്ധിതമായും പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. 2019 ൽ ഫീസിബിലിറ്റി റിപ്പോർട്ട് റെയിൽവേ ബോർഡിന് സമർപ്പിച്ചതിൻറെ അടിസ്ഥാനത്തിലാണ് റെയിൽവേ ബോഡ് പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൻറെ മെമ്മോറാണ്ടം അനുസരിച്ച്, തത്വത്തിൽ അനുമതി ലഭിക്കുന്ന പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കൽ ഉൾപ്പടെയുള്ള പ്രാഥമിക നടപടികൾ ആരംഭിക്കാവുന്നതാണ്. തത്വത്തിൽ അംഗീകാരം ലഭിക്കുന്ന പദ്ധതികൾക്ക് നിക്ഷേപത്തിനു മുന്നോടിയായുള്ള നടപടികൾ ആരംഭിക്കാമെന്നാണ് റെയിൽവേ നയം. വായ്പാ നടപടികളുമായി മുന്നോട്ടു പോകാനും സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാനും കേന്ദ്ര ധനമന്ത്രി സംസ്ഥാന സർക്കാരിന് നിർദേശം നൽകിയതുമാണ്.
സാമൂഹിക ആഘാത പഠനത്തിൻറെ മുന്നോടിയായി അലൈൻമെൻറിൻറെ അതിരടയാണ കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിച്ചു വരികയാണ്. 2013ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ ന്ഷ്ടപരിഹാരത്തിനും സുതാര്യതക്കും പുരനധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം അനുസരിച്ച് ഏറ്റെടുക്കൽ മൂലമുണ്ടാകുന്ന ആഘാതങ്ങൾ, ബാധിക്കപ്പെടുന്ന കുടുംബങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണത്തിനായാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്.
ഡി.പി.ആർ തയാറാക്കുന്നതിൻറെ ഭാഗമായി നടത്തിയ ദ്രുത പാരിസ്ഥിതികാഘാത പഠനത്തിൽ കണ്ടെത്തിയ, പാരിസ്ഥിതികാഘാതം ഏറ്റവും കുറഞ്ഞ അലൈൻമെൻറാണ് സിൽവർലൈനിന് തെരഞ്ഞെടുത്തത്. അങ്ങിനെ തെരഞ്ഞെടുത്ത പദ്ധതി ആയതിനാൽ തന്നെ ഇപ്പോൾ നടക്കുന്ന സമഗ്ര പാരിസ്ഥിതികാഘാത പഠനം ഒരിക്കലും പദ്ധതിക്ക് എതിരാകില്ല. പദ്ധതി കൂടുതൽ പരിസ്ഥിതി സൗഹാർദമാക്കുന്നതിനാണ് സമഗ്ര പാരിസ്ഥിതികാഘാത പഠനം നടത്തുന്നത്. റെയിൽവേ പദ്ധതികൾക്ക് പാരിസ്ഥികാനുമതിയുടെ ആവശ്യമില്ല. ഇക്കാര്യം ദേശീയ ഹരിത ട്രിബ്യൂണലിൽ കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കിയതാണ്. ഇപ്പോൾ സമഗ്രമായ പാരിസ്ഥിതികാഘാത പഠനം നടത്തുന്നത്, പരിസ്ഥിതിക്ക് എത്രമാത്രം ആഘാതമുണ്ടാകാൻ സാധ്യതയുണ്ട്, ആഘാതത്തിൻറെ തോത് എത്ര മാത്രം കുറയ്ക്കാൻ സാധിക്കും, ആഘാതം കുറക്കാനുള്ള മാർഗ്ഗങ്ങൾ എന്തൊക്കെ തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തുന്നതിനാണ്. (ദ്രുത പാരിസ്ഥിതികാഘാത പഠന റിപ്പോർട്ട് കെ-റെയിലിൻറെ വെബസൈറ്റിൽ ലഭ്യമാണ്).
കേന്ദ്ര സർക്കാരിൻറെ സാമ്പത്തിക സർവേ പ്രകാരം റെയിൽവേ ഉൽപ്പാദനം ഒരു രൂപ വർധിപ്പിക്കുന്നത് സമ്പദ്വ്യവസ്ഥയിലെ ഉൽപ്പാദനം 3.3 വർദ്ധിപ്പിക്കും എന്നാണ്. ഈ വലിയ ഗുണന ഘടകം (ങഡഘഠകജഘകഋഞ) കാലക്രമേണ വർദ്ധിച്ചുവരുന്നതായും നിരീക്ഷിക്കപ്പെടുന്നു. വലിയ സമ്പദ് വ്യവസ്ഥയിൽ ഇന്ത്യൻ റെയിൽവേയ്ക്ക് അഞ്ച് മടങ്ങ് ഗുണനഫലം ഉണ്ടെന്ന് വിലയിരുത്തലുകളും ഉണ്ട്. അതായത് സിൽവർ ലൈൻ പദ്ധതിക്ക് ചിലവായി കണക്കാക്കപ്പെട്ടിട്ടുള്ള 63941 കോടി രൂപയിൽ നിന്ന് സംസ്ഥാനത്തിൻറെ മൊത്ത ആഭ്യന്തര ഉല്പാദനത്തിൽ (ഏടഉജ) രണ്ട് മുതൽ മൂന്ന് ലക്ഷം കോടി രൂപയുടെ വർദ്ധനവ് ന്യായമായി പ്രതീക്ഷിക്കാവുന്നതാണ്. അതായത് നിലവിലെ കണക്കുകൾ പ്രകാരം 20-30 ശതമാനം വളർച്ച സമ്പദ്ഘടനയിൽ കൈവരിക്കാൻ കഴിയും എന്നു കാണാവുന്നതാണ്. ഇത് എക്കാലത്തെയും ഒരു ചരിത്ര നേട്ടവും വൻ സാമ്പത്തിക കുതിച്ചുചാട്ടമായിരിക്കും.
നിർമ്മാണ ജോലികൾ, വിതരണ ശൃംഖല (ൗുുഹ്യെ രവമശി) പിന്തുണ, സമയ ക്ലിപ്തത പാലിച്ചുകൊണ്ടുള്ള യാത്രകൾ എന്നിവയ്ക്കപ്പുറമുള്ള ആധുനിക സമൂഹത്തിനുവേണ്ടിയ അനിവാര്യ ഘടകങ്ങൾക്ക് സിൽവർ ലൈൻ പോലുള്ള റെയിൽവേ പദ്ധതികളുടെ നിർമ്മാണം വഴിയൊരുക്കുകയും ചെയ്യുന്നു. സമ്പന്നവും ശുദ്ധവും സുരക്ഷിതവും കൂടുതൽ തുല്യ അവസരങ്ങൾ പ്രദാനം ചെയ്യുന്നതുമായ സാമ്പത്തിക മേഖലകൾ കെട്ടിപ്പടുക്കാൻ അവ അവസരം നൽകുന്നു എന്ന് വിലയിരുത്തുന്നു. കൂടാതെ സിൽവർ ലൈൻ പോലുള്ള ബൃഹത്തായ വികസന പദ്ധതികൾ പ്രാദേശിക വികസനത്തിൽ (മൃലമ റല്ലഹീുാലിേ) നിർണായക പങ്കുവഹിക്കുന്നതായി കാണുന്നു.
ദൈവത്തിന്റെ സ്വന്തം നാടായ കേരളം ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്. കേരളത്തിന്റെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വൈവിധ്യമാണ് വിനോദസഞ്ചാരികൾക്ക് അവയെ ഏറ്റവും ആകർഷണീയമാക്കുന്നത്. എന്നാൽ വേഗതയേറിയതും കാര്യക്ഷമവുമായ ഗതാഗത സംവിധാനങ്ങളുടെ അഭാവം ഈ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള സുഗമമായ സഞ്ചാരത്തിന് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. തൽഫലമായി, കേരളം സന്ദർശിക്കുന്ന പല വിനോദസഞ്ചാരികളും ‘സിംഗിൾ ഡെസ്റ്റിനേഷൻ’ ടൂറിസം പാക്കേജുകളാണ് തിരഞ്ഞെടുക്കുന്നത്. സിൽവർലൈൻ കേരളത്തിൻറെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ എളുപ്പവും സുരക്ഷിതവും അതിവേഗ ഗതാഗത സൗകര്യവും പ്രദാനം ചെയ്യുമ്പോൾ വിനോദസഞ്ചാരികൾ ‘മൾട്ടി ഡെസ്റ്റിനേഷൻ’ ടൂറിസം പാക്കേജുകൾ സ്വാഭാവികമായി ഇഷ്ടപ്പെടും. ഇത് കേരളത്തിൻറെ വിനോദസഞ്ചാര മേഖലയിൽ അനന്തമായ സാധ്യതകൾക്ക് വഴിതെളിക്കും. സംസ്ഥാനത്തിൻറെ ആഭ്യന്തര ഉല്പാദനത്തിൻറെ ശരാശരി 10 ശതമാനം സംഭാവന ചെയ്യുന്ന വിനോദസഞ്ചാരമേഖല കേരളത്തിൻറെ സമ്പദ്ഘടനയ്ക്ക് സിൽവർലൈനിലൂടെ ഒരു വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും.
0471-2324330, 2326330